Sep 19, 2012

ഒരു പ്രണയം..!അവളെ ദൂരെക്കാണുമ്പോള്‍ എപ്പോഴും കൂടിയ നെഞ്ചിടിപ്പുകള്‍ ആയിരുന്നു എനിക്കു പ്രണയം.. പിന്നെയെപ്പൊഴും അദൃശ്യ സാന്നിദ്ധ്യമായി കൂടെയവള്‍ . ചിലപ്പോഴൊക്കെ ഒരു മാത്ര എന്നിലുടക്കി നിന്ന ആ കണ്ണുകള്‍.. അതിലും വലിയ ഒരു സൗഭ്യാഗ്യം വേറെ ഇല്ലെന്നു കരുതി.. അവളുടെ കവിളില്‍ ഒഴുകി ഇറങ്ങിയ വിയര്‍പ്പുതുള്ളികള്‍ , അശാന്തമായി ചലിച്ചിരുന്ന കണ്ണിണകള്‍ , പരസ്പരം കൊരുത്ത കൈവിരല്‍ തുമ്പുകള്‍ , പ്രണയം തടഞ്ഞു നിന്നത് ഇതിലോക്കെയോ..! 
അവന്‍, എന്റെ ദൂതന്‍ പറഞ്ഞു.. ഞാന്‍ അവള്‍ക്കു കൊടുത്തയച്ച ലോലാക്കും അവള്‍ ദൂരേക്ക്‌ കളഞ്ഞെന്ന്.. പിന്നീട്, അല്‍പനേരം ഞാന്‍ അത് തിരഞ്ഞെങ്കിലും കിട്ടിയത് ഇന്നലെ നല്‍കിയ, വാടിപ്പോയ മുല്ലമാലയാണ്...!
അവസാനം കാണുമ്പോഴും എന്റെ നെഞ്ചിടിപ്പുകള്‍ കൂട്ടി അവള്‍ നടന്നു വന്നു.. ഒരു നോട്ടം എനിക്കു നല്‍കി സാധാരണമാം വിധം പോവുകയും ചെയ്തു.. പിന്നീടെപ്പൊഴോ, ഒരിക്കല്‍ ഞാന്‍ നല്‍കിയ ചുരിദാറും ലോലാക്കും അണിഞ്ഞ് അവള്‍ മറ്റൊരുവനോടൊപ്പം പോവുന്നത് കണ്ടു.. അന്ന്.. ഒരു പക്ഷേ ആദ്യമായി.. എന്റെ നെഞ്ചിടിപ്പുകള്‍ മാറ്റമില്ലാതെ തുടര്‍ന്നു...!

(21/04/09)

13 comments:

 1. പ്രണയമെന്നതു സ്ത്രീകള്‍ക്കൊരു ഹോബിയാണല്ലേ? പുരുഷനെ പിഴിഞ്ഞു അവസാനം മറ്റൊരുവനോടൊപ്പം ഒരു കൂസലുമില്ലാതെ പോകാന്‍ ഇവളുമാര്‍ക്കെങ്ങനെ കഴിയുന്നൂ?

  ReplyDelete
 2. പതിനാറായിരത്തിയെട്ടിന്റെ ഇടയനായിരുന്നു..
  എന്നിട്ടും ഒരു ആട്ടിന്‍കുട്ടി പോയപ്പോള്‍ പോയി തൂങ്ങിച്ചത്തു..!!

  ReplyDelete
 3. ചിന്തകള്‍ നന്നായിരിക്കുന്നു....

  ReplyDelete
 4. കൊളളാം ഷാനൂ
  നല്ല പേജ്
  നല്ല രചനകള്‍
  ഇടയ്ക്ക് നാക്കിലയിലും വരണേ
  www.naakila.blogspot.com

  ReplyDelete
 5. ഇത് തിരിച്ചും സംഭവിക്കാറുണ്ട്, പെണ്ണുങ്ങള്‍ അധികവും ആത്മഹത്യ കൊണ്ടും മറ്റും പരിഹരിക്കുന്നത് കോണ്ടും, എഴുതാന്‍ ധൈര്യം കാണിക്കാത്തത് കൊണ്ടും ആരും അറിയാറില്ല - അത്ര തന്നെ !

  ReplyDelete
 6. നഷ്ടങ്ങള്‍ക്ക് ആശംസകള്‍ ,

  ReplyDelete
 7. പ്രണയം ചിലപ്പോള്‍ ഇങ്ങനയും ആണ്.

  ReplyDelete
 8. Nenjidippukal eppozum angineyanu... Maattamillathe... Nannayirikkunnu...Ashamsakal...!!!

  ReplyDelete
 9. അഭിപ്രായങ്ങള്‍ക്ക് നൂറായിരം നന്ദി...! വ്യത്യസ്ത മനസുകളില്‍ പലതും എന്നോട് യോജിക്കുന്നതില്‍ സന്തോഷം.. സഹകരണം ഇനിയും ഉണ്ടാവുമല്ലോ...?

  ReplyDelete
 10. congrats!!!sharp ability to express the thoughts...

  ReplyDelete
 11. അതെയ്യ്, അവളോട്‌ വാ തുറന്നു പറയണമായിരുന്നു.. പുന്നാര മോളെ, എനിക്ക് നിന്നെ ഇഷ്ട്ടമാനെന്നു..!!
  അത് പറയാതെ അവിടേം ഇവിടേം ഒടക്കി നിന്നെന്നു പറഞ്ഞിട്ടെന്താ കാര്യം...! ഞാനും കണ്ടിട്ടുണ്ട് ഇങ്ങനെ കുറെ അവന്മാരെ... !

  ReplyDelete
 12. ഓറഞ്ച് പറഞ്ഞതാ ശരി....:)

  ReplyDelete