Jun 6, 2009

മരണത്തിലേക്ക് മാത്രം..!



ഭ്രാന്തന്‍ സ്വപ്‌നങ്ങള്‍ അലഞ്ഞ കടത്തിണ്ണയില്‍ വിശപ്പിനു നിത്യവും കൂട്ടുനിന്നവര്‍... വ്യഭിചാരം നല്‍കിയ ശൈശവക്കൂട്ടത്തിനു മാതൃത്തം രസിച്ചു മുലകൊടുക്കുന്നവര്‍.. ഇരുട്ടിന്റെ ശക്തിയില്‍ മയങ്ങും മിഴികളില്‍ ഇരതേടി അലയുന്ന തെരുവ് നായ്ക്കള്‍.. ഇവിയൊക്കെ ഞെട്ടുന്ന പോലൊരു മിന്നല്‍ വീണ് ആകാശഭൂതങ്ങള്‍ പുഞ്ചിരിച്ചു.. ആ ഞൊടി വെട്ടത്തില്‍ അല്പം ദൂരെയായ്‌ പരിചയമില്ലാത്ത വൃദ്ധരൂപം.. ദേഹത്ത് പൊഴിയുന്ന മഴത്തുള്ളികള്‍ കൈകളാല്‍ ധൃതിയില്‍ തുടച്ചുമാറ്റി.. സ്വന്തം ഒളിക്കുവാന്‍ ഏതു കടത്തിണ്ണ എന്ന പരിഭ്രമം വിടരുന്ന കണ്ണുകള്‍.. നാടോടിക്കൂട്ടങ്ങള്‍ കയ്യോങ്ങി ചൊല്ലിയ പുലഭ്യങ്ങള്‍ കേട്ട് കലങ്ങിയേക്കാം.. ഒറ്റയാനായതും, ഒറ്റപ്പെടലുകള്‍ നല്‍കിയ കാലപ്രവാഹവും, ഓര്‍ത്തുപോയ്‌ ഒഴുകിയ കണ്ണുനീര്‍ചാലിന്റെ ഉടയോന്‍.. മരണത്തിലേക്ക് മാത്രം ജീവിക്കുന്നവന്‍..
മണ്ണില്‍ കുത്തിചിതറിയ മഴത്തുള്ളികള്‍.. തെങ്ങിന്റെ തലയരിഞ്ഞു ചിരിച്ച മിന്നല്‍പിണറുകള്‍.. രാത്രിക്ക് കനംകൂട്ടി ചിലച്ച ചീവിടും തവളയും.. പിന്നെപ്പോഴോ അവസാന മഴത്തുള്ളിയുടെ നിശബ്ദ സംഗീതം..പിറ്റേന്ന് പുലരിയില്‍ കടമുറികള്‍ക്ക് അകലെ, കളകേറി മൂടിയ വയലിന്റെ ഓരത്ത്‌, നീളന്‍ മുടിയും മണ്ണും തറയില്‍ കുതിര്‍ന്ന് ഒട്ടിയ ദേഹം.. ചലനം നിലച്ച കണ്ണുകളുടെ ആഴം അളന്ന് ഉറുമ്പിന്‍ പറ്റങ്ങള്‍.. മഴയില്‍ കുതിര്‍ന്ന വസ്ത്രങ്ങളില്‍ തെരുവുനായ്ക്കളുടെ പല്ലിന്റെ മൂര്‍ച്ച.. വളര്‍ന്നു പടര്‍ന്ന കളകള്‍ക്ക് കൂട്ടായി ആ രൂപം നിശ്ചലമായി കിടന്നു.. ആരെയും ദുഖിപ്പിക്കാതെ.. ഒരു കണ്ണും ഈറനാക്കാതെ.. മരണത്തിലേക്ക് മാത്രം ജീവിച്ചവന്‍..!

(05/06/09)


10 comments:

  1. മരണത്തിലേക്ക് മാത്രം ജീവിച്ചവന്‍..!

    .

    ReplyDelete
  2. ...ഒരുപക്ഷെ,
    വീട്ടില്‍ നിന്നുമിറക്കപ്പെട്ട ഒരച്ഛന്‍....

    ReplyDelete
  3. നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  4. "ഒരു കണ്ണും ഈറനാക്കാതെ.. മരണത്തിലേക്ക് മാത്രം ജീവിച്ചവന്‍..!"
    എവിടെയൊക്കെയോ കാണാം ഈ ജീവിതങ്ങള്‍.... കണ്ടില്ലെന്നു നടിക്കുന്നവര്‍ നാം...

    ReplyDelete
  5. Jeevitham thanne maranathilekku...! Nannayirikkunnu. Ashamsakal...!!

    ReplyDelete
  6. നിലച്ച കണ്ണുകളുടെ ആഴം അളന്ന് ഉറുമ്പിന്‍ പറ്റങ്ങള്‍.. മഴയില്‍ കുതിര്‍ന്ന വസ്ത്രങ്ങളില്‍ തെരുവുനായ്ക്കളുടെ പല്ലിന്റെ മൂര്‍ച്ച.. വളര്‍ന്നു പടര്‍ന്ന കളകള്‍ക്ക് കൂട്ടായി ആ രൂപം നിശ്ചലമായി കിടന്നു.


    എവിടെയൊക്കെയോ സ്പര്‍ശിച്ചു
    ഒരിറ്റ് ഈറന്‍ കവിളിലൂടെ

    ReplyDelete
  7. അരുണ്‍ കായംകുളം - ക്ഷമിക്കൂ ട്ടോ...!
    hAnLLaLaTh - വളരെ സന്തോഷം കമന്റിന്..!
    വശംവദൻ - നന്ദി സാര്‍..!
    മുള്ളൂക്കാരന്‍ - അതെ..അതാണ്‌ സത്യം..! നന്ദി..!
    Anamika - thanx a lot..!
    Sureshkumar Punjhayil - വളരെ നന്ദി..!
    lakshmy - നന്ദി..!
    പി എ അനിഷ്, എളനാട് - വളരെ നന്ദി...!

    ReplyDelete