ഒരു മരുതി മാത്രം മറിഞ്ഞു വീണില്ലൊരു
കുത്തൊഴുക്കിപ്പോയ പ്രളയത്തിലന്നും
ഒരു മതമായെത്ര പക്ഷികള്‍
കുളിരുമായന്ന് അടിഞ്ഞതിന്‍ ചില്ലയില്‍..
ചിലത് ചിക്കിചികഞ്ഞു കുതിര്‍ന്നോരാ
ചിറകു വീശി പറക്കാന്‍ ശ്രമിക്കവേ
ഇടറിയെങ്കിലും ചാഞ്ചാടി നിന്നൊരാ
ചെറിയ ചില്ലകള്‍ താങ്ങായി നിന്നതും..
ഇനിയുമെത്രയോ സായന്തനങ്ങളില്‍
ശ്രുതി പകര്‍ന്നു നിറഞ്ഞൊരാ പക്ഷികള്‍
പുലരിയില്‍ കൊക്കുരുമ്മി ചിരിച്ചു
പകമറന്നു പറന്നെത്ര പകലുകള്‍..
ചിന്തയില്‍ വിഷം ചാലിച്ചു നീട്ടിയ
വ്രണിത ഭോജ്യം കൊത്തിപ്പെറുക്കിയും
കലുഷ മാനസം പേറി പറന്നിടും
വിഭല യാത്രയില്‍ പരസ്പരം കൊത്തിയും
മരണ ഭൂവില്‍ പതിച്ചെത്ര ജീവന്റെ
ചിറകരിഞ്ഞു ചിലച്ചു ചീവീടുകള്‍..
ചലിത കാലം തിരിഞ്ഞു തിരക്കവെ
ചിരി ചിരട്ടക്കരി പോലെ തുപ്പി നീ
പകയുറഞ്ഞ് ഊര്‍ജമായ് ജ്വലിച്ചു
പകുതി വാടിയോരിലകളില്‍ തങ്ങിയ
പൊടി നുണഞ്ഞൊരു പ്രാണിയെക്കണ്ടുവോ...!
(25/03/09)
പൊടി നുണഞ്ഞൊരു പ്രാണിയെക്കണ്ടുവോ...?
ReplyDeletegreat caption
ReplyDelete