ആര്‍ദ്രമാവാത്ത വികാരസിരകള്‍ പുത്രദുഖത്തിന്റെ കണ്ണുനീരില്‍ നനച്ച് അശാന്തമായ വിവാഹജീവിതം നയിക്കുന്നവള്‍.. പ്രതീക്ഷയുടെ കോശങ്ങളില്‍ വളര്‍ച്ചയുടെ ബീജങ്ങളെയ്യാതെ നിര്‍വികാരനായി നിലനില്‍ക്കുന്ന ഭര്‍തൃരൂപത്തിനൊപ്പം വര്‍ഷങ്ങളായി കഴിയുന്നവള്‍.. പതിക്കൊപ്പം ശയിക്കുമ്പോഴും, ഏകാന്തത തിങ്ങിയ രാത്രികളില്‍ ജനല്പാളികള്‍ക്ക് അപ്പുറം നിലാവെളിച്ചത്തില്‍ നീലിച്ച മരച്ചില്ലകള്‍ക്ക് അരികില്‍ പലപ്പോഴും, മറന്നിട്ടും മറയാത്ത രൂപമായി അവനെ കാണാറുണ്ട്... അവന്‍.., പ്രണയത്തിന്...വികാരങ്ങള്‍ക്ക്..പല വ്യതിയാനങ്ങള്‍ ഉണ്ടെന്നു മനസിലാക്കിതന്നവന്‍.. ജീവിതത്തിനു നിറങ്ങള്‍ ഉണ്ടെന്നും ശരീരത്തിന് പുഷ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞുതന്നവന്‍.. എന്റെ ഇടനെഞ്ചില്‍ കോരിയിട്ട കനലുകള്‍ ചുംബനത്താല്‍ തണുപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വിഷാദത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞവന്‍..ആ കനലുകള്‍ ഇന്ന് ആഗ്രഹത്തിന്റെ ചിറകുവച്ച ശലഭങ്ങളായും പ്രതീക്ഷയുടെ മുളപൊട്ടിയ തളിരുകളായും മനസ്സില്‍ തന്നെ തുടരുന്നു..
നിലാവിന്റെ കള്ളനോട്ടങ്ങളെ വര്‍ഷമേഘങ്ങള്‍ മറയ്ക്കുന്ന ഒരു രാത്രിയില്‍, നേര്‍ത്ത കുളിര്‍കാറ്റില്‍ അലിഞ്ഞ് അവന്‍ വരും.. മരവിച്ചുപോയ വികാരസിരകളില്‍ ഒരു കുളിര്‍മഴയായി അവന്‍ പെയ്തിറങ്ങും.. മാതൃമോഹങ്ങളുടെ നീര്‍ത്തടങ്ങളിലേക്ക് ആദ്യമായി ഒരു ഉറവപൊട്ടും.. നിറവയറും തെളിഞ്ഞ മനസുമായി ദിവസങ്ങള്‍ എന്നെ ഒരു മാതൃത്തത്തിലേക്ക് കൊണ്ട്പോവും.. പലദിവസങ്ങളിലും ഇത്തരം സ്വപ്നങ്ങളുമായി, നിലാവുമായുമ്പോള്‍ എപ്പോഴോ ഞാന്‍ നിദ്രയിലേക്ക് മടങ്ങും.. പ്രഭാതത്തില്‍ ആലസ്യമില്ലാതെ ഭര്‍ത്താവിനു മുന്‍പേ ഉണരുകയും ചെയ്യും.. തീര്‍ത്തും പതിവ്രതയായി തന്നെ..!
(05/05/09)
ജീര്‍ണിച്ച ബീജശരങ്ങള്‍ ശരീരത്തില്‍ ഒളിപ്പിച്ച ധര്‍മിഷ്ഠനായ പതിക്ക് ഇനി മറ്റൊരു കഥ പറയാനുണ്ടാവുമോ...?
ReplyDelete.
nannayittundu.veendum veendum ezhuthuka
ReplyDeleteഎഴുത്ത് കൊള്ളാം ....പാതിവ്രത്യം വഞ്ചനയായി മാറുന്നല്ലോ ......
ReplyDeleteഒരിക്കലും വഞ്ചനയാകില്ല...
ReplyDeleteവഞ്ചന എന്നത് മനുഷ്യനിര്മ്മിതമാണ്....
മനുഷ്യന് മാത്രമാണ് വിവാഹം കഴിക്കുന്നത്. എന്നാല് മനുഷ്യന് മറ്റു ജീവികളില് നിന്നും യാതൊരു കാരണവശാലും വ്യത്യസ്തനല്ല. അവന് ചിന്തിക്കാനുള്ള കഴിവുണ്ടെന്നതൊഴിച്ച്. ആ കഴിവുകള് വളരെ മോശമായി മാത്രമാണ് മനുഷ്യന് വിനിയോഗിക്കുന്നത് അതിന്റെ പരിണിത ഫലമാണ് ഈ തോന്നലുകള്. ഒരാളെ വിവാഹം കഴച്ച് മറ്റൊരാളെ ചിന്തിക്കുന്നു എന്നുപറയുന്നത് തന്നെ തെറ്റാണ്. വിവാഹം കഴിക്കാതെ എല്ലാവരേയും സ്നേഹിക്കാന് പഠിക്കുന്പോള് പാതിവൃത്യത്തിന് പ്രസക്തിയില്ലാതെയാകും....
മനു.കൊല്ലം.
വാക്കുകള്‍കൊണ്‍ട്
ReplyDeleteഒര്‍മകളുടെ
സ്വപ്നസായൂജ്യം
നന്നാവുന്നുണ്ട്.....
ആശംസകള്‍...
കൊള്ളാം... ഇങ്ങെനെയൊക്കെ ആണ് ചിന്തകള്‍.... അല്ലെന്നു ആര് പറഞ്ഞാലും... എത്ര പതിവ്രതയായാലും , ഭാര്യയോടു ആത്മാര്‍ത്ഥ സ്നേഹമുള്ള ആളായാലും , എല്ലാം .. മനസ്സ് നമ്മള്‍ അറിയാതെ തന്നെ പാളും. മനസ്സ് എപ്പോള്‍ തിരികെ പൂര്‍വസ്ഥിതി പ്രാപിക്കുന്നു എന്ന് അനുസരിച്ച് ഇരിക്കും അടുത്ത പ്രവര്‍ത്തി. കഴിഞ്ഞ കാലങ്ങളും , വര്‍ത്തമാന സംഭവങ്ങളും എല്ലാം എന്നും മനസ്സിനെ ചിന്തകളുടെ ലോകത്ത് നടത്തും... അതൊന്നും തടയാന്‍ ആവില്ല.
ReplyDelete.
ReplyDeleteകൈരളി...രാജേഷ് ശിവ...മനു..ലിജീഷ്... ഗിരീഷ് വര്‍മ സര്‍...
നൂറായിരം നന്ദി.. പ്രതികരണത്തിന്.. അഭിപ്രായങ്ങള്‍ക്ക്....
Puthiya ashayam... Puthiya reethikl.. Nannayirikkunnu...!!!
ReplyDeleteIt reminds me of those poems in " Summer in Calcutta " by kamala Das.
ReplyDeleteGood post and best wishes.
എഴുത്ത് വളരെ ഇഷ്ടമായി... :)
ReplyDeletethanx all :)
ReplyDelete