May 22, 2009

കല്ലെറിഞ്ഞിട്ട ചക്രവാളങ്ങള്‍



അവന്‍ ആര്‍ത്തു ചിരിച്ചുകൊണ്ട് പറഞ്ഞു, അകലെ; 
താഴേക്കു വീണു കിടക്കുന്ന ചക്രവാളങ്ങള്‍ 
താന്‍ കല്ലെറിഞ്ഞ് ഇട്ടതാണ് എന്ന്.. 
അകത്തേക്ക് വലിഞ്ഞ നാവും  
പോഴിഞ്ഞതില്‍ ബാക്കിയായ പല്ലുമായി  
അവന്‍ അലറി ചിരിച്ചു... 
കയ്യില്‍ ഉണങ്ങി വളഞ്ഞ കമ്പും 
തോളില്‍ മുഷിഞ്ഞ ഭാണ്ടവും... 
വഴിയിലെ കല്ലുകളില്‍ ആഞ്ഞു തട്ടി 
ചോരപോടിഞ്ഞ കാലുകള്‍ 
വലതു കയ്യില്‍ തഴമ്പ് പൊട്ടിയ വൃണം 
വീണ്ടും ചക്രവാളങ്ങള്‍ ചൂണ്ടി അവന്‍ പറഞ്ഞു 
അത് താന്‍ എറിഞ്ഞിട്ടതാണ് എന്ന്... 
തെരുവ് നായ്ക്കളെ വകഞ്ഞ് മാറ്റി 
അവന്‍ നേടിയ വാഴയില 
കുഴഞ്ഞു പറ്റിയ അവശിഷ്ടങ്ങളില്‍ 
ഒഴുകി ഇറങ്ങിയ ഉമിനീര്‍ തുള്ളികള്‍... 
ദയനീയത പരുവപ്പെടുത്തിയ നോട്ടങ്ങളെ കണ്ട്  
വികൃതമായി ചിരിച്ചു കൊണ്ട് അവന്‍ പറഞ്ഞു 
ചക്രവാളങ്ങള്‍ താന്‍ എറിഞ്ഞിട്ടതാണ് എന്ന്... 
തോളിലേക്ക് വളര്‍ന്നു വികൃതമായ 
ചെമ്പന്‍മുടി ചുരുളുകളില്‍ 
വിശ്രമത്തില്‍ പറ്റിയ കരിയിലബാക്കി... 
മുടിക്കെട്ട്‌ വിടര്‍ത്തിയ കൈവിരല്‍ തുമ്പില്‍ 
കറുത്ത കീടങ്ങള്‍ ഓടിമറയുന്നു 
പൊരുത്തക്കേടുകള്‍ പതിഞ്ഞ് 
ഒട്ടിയ നെഞ്ചിലെ രോമങ്ങളില്‍ 
പകുതി വറ്റിയ സ്പന്ദന താളങ്ങള്‍... 
അകലേക്ക് കൈചൂണ്ടി വീണ്ടും 
എറിഞ്ഞിട്ട ചക്രവാളങ്ങളെ പറ്റി പറയവേ 
പെട്ടെന്ന് മുഖത്ത് വീണൂ, ചോര ചീന്തി 
സമൂഹത്തിന്റെ പ്രതികരണങ്ങള്‍... 
ആര്‍ദ്രത വറ്റാത്ത കണ്ണുകള്‍ പലരെയും 
മാറിനോക്കി, തെറ്റെന്തെന്ന് അറിയാന്‍ 
പിന്നെ ചിരിച്ചു.. ആര്‍ത്ത്.. അലറി... വികൃതമായി 
എന്നിട്ട്, അവന്‍ കല്ലെറിഞ്ഞിട്ട 
താഴേക്കു വീണുകിടന്ന 
ചക്രവാളങ്ങളിലേക്ക് നടന്നുപോയി..!

(22/05/09)

9 comments:

  1. താഴേക്കു വീണു കിടക്കുന്ന ചക്രവാളങ്ങള്‍
    താന്‍ കല്ലെറിഞ്ഞ് ഇട്ടതാണ് എന്നവന്‍...


    .

    ReplyDelete
  2. ഇനിയും വരാം.....

    ReplyDelete
  3. "ഞാന്‍ കല്ലെറിഞ്ഞിട്ട ചക്രവാളങ്ങള്‍"

    നല്ല പ്രയോഗം.

    ആശംസകള്‍

    ReplyDelete
  4. Aa kallu ente negilum kondu ... Manoharam. Ashamsakal...!!!

    ReplyDelete
  5. cEEsHAaaaa...... വരാം. ഇനിയും വരാം. ചിത്രങ്ങള്‍ താങ്കള്‍ വരച്ചതാണോ?

    ReplyDelete
  6. എല്ലാ അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി....

    @ ഷാജു
    ചിത്രം കടപ്പാട്: ഗൂഗിള്‍ സെര്‍ച്ച്‌..!

    ReplyDelete
  7. ഷാനൂ, നന്നായിട്ടുണ്ട്.... ചെറുകഥകള്‍ ഇനിയും കുറച്ചുകൂടി വെലുതാക്കൂട്ടോ.....ഇനിയും ഉയരങ്ങളിക്ക് വളരട്ടെ...!

    ReplyDelete