Feb 2, 2009

ഗാസാ പൂക്കള്‍



കരിയുവാന്‍ മാംസമില്ലാത്തിടത്തു 
പൊരുതുവാന്‍ കാത്തുനിന്നവര്‍ 
വെടിയൊച്ച കേട്ടപ്പോഴും
മണത്തത് പിച്ചിപ്പൂവിന്‍റെ ഗന്ധം..

കൊഴിയുവാന്‍ ഒട്ടും ഇല്ലാത്ത ഇലകളില്‍
പരതി, സ്നിഗ്ദ്ധമാം ജീവന്‍ ഉറുമ്പുകള്‍..
പതിയെ വന്നോരു വലിയ കാറ്റേറ്റു
പതിയുമായവള്‍ കൊഴിയുന്നു ദൂരേക്ക്‌...

ഇരകളാണ് അവരെന്ന് ചൊല്ലി
പൊരുതി പൊളിച്ചത് എന്‍റെയീ പൂന്തോട്ടം.. 
കൊഴിയുവാനില്ല പൂക്കളെങ്കിലും 
ചെടി കരിഞ്ഞമരുന്നു പിന്നെയും...

പൊലിഞ്ഞു മണ്ണില്‍ പുതഞ്ഞ പൂമൊട്ടും
വിടര്‍ന്നിടും നാളെ മറ്റെവിടെയെങ്കിലും 
പറഞ്ഞു നീ നീട്ടി ; ഞാന്‍ ശ്വസിക്കവേ
പതിഞ്ഞ പിച്ചിപ്പൂവിന്‍റെ പരിമളം...!

(22/01/2009)

2 comments:

  1. എന്തിനോ വേണ്ടി കുരുതി കൊടുക്കപ്പെടുന്നവര്‍..വിടരും മുന്‍പേ കൊഴിയേണ്ടി വരുന്ന പാവം പൂക്കളുടെ ചിത്രം നന്നായി..ട്ടോ.

    (ഓ.ടോ.നല്ല ഭംഗിയുള്ള ബ്ലോഗ്....അഭിനന്ദനങ്ങള്‍...)

    ReplyDelete