നിലാവിന്റെ നിറവും ആകാശത്തിന്റെ അഴകുമായി
എന്റെ ഏകാന്തതയിലേക്ക് ഒഴുകിയെത്തി,
പ്രണയത്തിന്റെ ചുടുനിശ്വാസങ്ങളില്‍ തകര്‍ന്ന
എന്റെ നെടുവീര്‍പ്പുകള്‍ കണ്ടു പൊട്ടിച്ചിരിച്ച്,
ഇളം കാറ്റിനു കൂട്ടായി ഉതിര്‍ത്തു വിട്ട
ദാവണിത്തുമ്പ് എന്റെ മുഖത്തുരച്ച്
സ്വപ്നങ്ങള്‍ക്ക് നിറവും സുഗന്ധവും നല്‍കി
ഓര്‍മിക്കുവാന്‍ ഒരായിരം ഏകാന്തതകള്‍
വീണ്ടും എനിക്കു തന്ന്...
എങ്ങോട്ടോ പോയ ഒരു സ്വപ്നത്തില്‍...
ഞാന്‍ വീണ്ടും ഒറ്റയ്ക്കായി..!
No comments:
Post a Comment