അനന്തയാമങ്ങള്‍ ശ്രുതിമീട്ടിയ യാത്രക്കിടയില്‍ ഒടുവില്‍ ഞാനവളെ കണ്ടു...! സ്വരലയങ്ങളുടെ ഉയര്‍ച്ച താഴ്ചയില്‍ മനസ്സില്‍ താഴ്വേര് ഉറപ്പിച്ച ഒരു വൃക്ഷം പോലെ അവള്‍ എന്റെ മുന്നില്‍ വന്നു.. മധുരഗീതങ്ങളുടെ സ്പന്ദമായയില്‍ നിന്ന് വിട്ടു ശൂന്യതയുടെ തീക്ഷ്ണമായ മ്ലാനത ഞാനാ മുഖത്ത് വായിച്ചു.. എങ്കിലും.. എങ്കിലും എനിക്കു ഒന്നും പറയുവാനായില്ല.. വളരെ ബുദ്ധിമുട്ടിയെങ്കിലും, ശൂന്യതയകറ്റാന്‍ മാത്രം, സത്യത്തിന്റെ ദുഃഖഭാരങ്ങള്‍ ഒളിപ്പിച്ചുവെച്ച ഒരു ചിരി അവള്‍ എനിക്കു തന്നു.. എത്രയോ അധികമായിരുന്നു പറയുവാനുള്ളത്..
വിഹ്വലമായ മധ്യാനത്തിന്റെ ചൂടുള്ള കിരണങ്ങളില്‍ പരതിവന്ന ഉയര്‍ന്ന ശബ്ദത്തില്‍ മുന്നിലേക്ക് ചലിച്ച തീവണ്ടിയിലേക്ക് ഞാന്‍ ഓടി കയറുമ്പോള്‍..
യാത്രയാവുകയും യാത്രയാക്കുകയും; അവര്‍ തമ്മിലും ഉള്ള എത്രയോ ദുഃഖങ്ങള്‍ അല്പം കൂടി ഈറനായി നില്‍ക്കുന്നു.. യാത്രകള്‍ ഇനിയുമുടാവും സന്തോഷത്തിന്റെ യാത്രയയപ്പുകളും.. കാത്തിരിക്കാം..!
(04/11/2004)
Hima arrada? :|||
ReplyDeleteയമുനാതടത്തില്‍ പൂത്ത കടമ്പുമരത്തിന്റെ തണലില്‍ നിലാവില്‍ നാഴികകളോളം വേണുവൂതിയ ...കൃഷ്ണന്റെ രാധയെപ്പോലെ ആണോ നിനക്ക് ഹിമ
ReplyDelete