ആ കാലമെങ്ങോ കടന്നുപോയി
നിനവിന്‍റെ നീര്‍ച്ചാലു മാഞ്ഞുപോയി
സ്വപ്‌നങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്തോരെന്‍
ചെമ്പകത്തൈ വാടി വീണുപോയി..
ഓര്‍മകളൊക്കെ കൊഴിഞ്ഞു പോയി
ആത്മാവും ഏകാന്തമായി മാറി
കാലം ഏല്‍പിച്ച ദുഖമാം ഭാണ്ടവുമായ്
യാത്ര പോവുന്നോരേകാകി ആണിന്നുഞാന്‍..
എവിടെയെന്‍ ചപലമാം മോഹങ്ങള്‍; ഇവിടെയീ
രണഭൂവില്‍ എന്നെയും എത്തിച്ച സത്യങ്ങള്‍
അവപരതി ഞാനെന്‍റെ അന്തരാളങ്ങളില്‍
അവപരതി ഞാനെന്‍റെ ആത്മാവിനുള്ളിലും..
ഒടുവില്‍ ഞാന്‍ കണ്ടങ്ങു ദൂരെ; മഴക്കാറു
മൂടിയോരാകാശസീമതന്‍ അരികിലായ്
ആ ചപലമോഹങ്ങള്‍; പോവുന്നു വീണ്ടുമൊരു
പുത്തന്‍ പ്രഭാതവും ഹൃദയവും മോഹിച്ച്...!
മോഹങ്ങൾ സാക്ഷാത്കരിയ്ക്കപ്പെടട്ടെ!
ReplyDeleteആശംസകൾ!!
ഓര്‍ക്കാനിഷ്ടമില്ലാത്തതാണ് ഇന്നലകളെങ്കില്‍ അവയെ മറന്നേയ്ക്കുക......"ഇന്നി"ല്‍ ജീവിയ്ക്കാം...നളെയെ സ്വപ്നം കാണാം....ആശംസകള്‍......
ReplyDeleteയാത്ര പോവുന്നോരേകാകി ആണിന്നുഞാന്‍.. - Ellavarum angineyalle... Nannayirikkunnu. Ashamsakal.
ReplyDeleteനിരാശനാവല്ലേ ഷാനു... പുതിയ ഹൃദയം എവിടെയോ കാത്തിരിപ്പുന്ടെന്നെ...
ReplyDeleteനല്ല വരികള്‍....!!!